Tuesday, 6 January 2015

കുറ്റ്യാടി

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെകിഴക്കൻ പ്രദേശത്തുള്ള ഒരു ചെറിയ പട്ടണമാണ് കുറ്റ്യാടി.വടകര-വയനാട് റോഡിലാണ് ഇതിന്റെ സ്ഥാനം. കുറ്റ്യാടി പഞ്ചായത്തിന്റെ ആസ്ഥാനമാണ് ഈ പട്ടണം.കാവിലുംപാറമരുതോങ്കര തുടങ്ങി പല പഞ്ചായത്തുകളിലെയും ജനങ്ങൾ വടകരകോഴിക്കോട്പട്ടണങ്ങളിലേക്ക് പോകുന്നത് കുറ്റ്യാടിയിലൂടെയാണ്.
കുറ്റ്യാടിയുടെ പഴയ പേര് തൊണ്ടിപ്പോയിൽ എന്നായിരുന്നു. പഴശിരാജ കോട്ടയ്ക്ക് കുറ്റിയടിച്ചതുമായി ബന്ധപ്പെട്ടാണ് തൊണ്ടിപ്പോയിൽ അങ്ങാടിക്കു കുറ്റ്യാടി എന്ന പേർ വന്നു ചേർന്നതെന്നു കരുതപ്പെടുന്നു.കുറ്റ്യാടിപ്പുഴ ഈ പട്ടണത്തിന്റെ ഓരങ്ങളിലൂടെ ഒഴുകുന്നതിനാലാണ് പിന്നീട് കുറ്റ്യാടി എന്ന പേരുകിട്ടിയത്.

No comments:

Post a Comment